Wednesday, May 7, 2008

ഓര്‍ക്കുക വല്ലപ്പോഴും .....................

ദാര്‍ഫര്‍
വീഡിയോ ഗെയിമുകള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നവരുണ്ടെങ്കില്‍ ഈ ഗെയിം ഒന്നു കളിച്ചുനോക്കുക....


http://www.darfurisdying.com/

ലോകത്തിന്റെ മറ്റൊരു ഭാഗത്ത് കുറെ മനുഷ്യര്‍ ജീവിയ്ക്കുന്നത് ഇങ്ങനെയാണ്. ബുഷിനെ തെറി പറയുന്നതിനും സദ്ദാമിനെ വാഴ്ത്തുന്നതിനും കൃസ്ത്യാനികളെ വില്ലന്മാരാക്കി തിരുവനന്തപുരത്തെ സവര്‍ണപ്രമാണിമാര്‍ പിടിക്കുന്ന സീരിയലുകള്‍ കണ്ടു ജീവിതം തീര്‍ക്കുന്നതിനുമിടയില്‍ നേരം കിട്ടിയാല്‍, നേരം കിട്ടിയാല്‍ മാത്രം, ഓര്‍ക്കുക വല്ലപ്പോഴും ................................................

Tuesday, May 6, 2008

സദ്ദാമിനെ വാഴ്ത്തിപ്പാടുന്നവര്‍

സദ്ദാമിനെ വാഴ്ത്തിപ്പാടുന്നവരേ...........................................
മറക്കാതിരിക്കുക ഈ ചിത്രങ്ങള്‍ ........................................


Across central Iraq, there is an exodus of people fleeing for their lives as sectarian assassins and death squads hunt them down. Dujail, 40 miles north of Baghdad, is the Shia village where Saddam Hussein carrying out a judicial massacre, killing 148 people after an attempt to assassinate him in 1982. He is on trial for the killings. The villagers are now paying a terrible price for giving evidence at his trial. In the past few months Sunni insurgents have been stopping them at an improvised checkpoint on the road to Baghdad. Masked gunmen glance at their identity cards and if under place of birth is written "Dujail" they kill them. So far 20 villagers have been murdered and 20 have disappeared. - Alexander Cockburn


A Shia Muslim girl holds her wound as she waits for treatment at Baghdad's Yarmouk hospital. Photograph: Ahmad Al-Rubaye/AFP/Getty.


Monday, May 5, 2008

ചൈനയ്ക്കെന്തെങ്കിലും സംഭവിച്ചാല്‍‌ ......

“ചൈനയ്ക്കെന്തെങ്കിലും സംഭവിച്ചാല്‍‌ കേരളത്തിനത് സഹിയ്ക്കാന്‍‌ കഴിയില്ല.”
(ക്യൂബ മുകുന്ദന്‍‌)

ചൈനാക്കാര്‍‌ വന്ന് തലയില്‍ക്കയറി താമസം ആയിട്ടും ആരും അറിയുന്നതുപോലുമില്ല. നേപ്പാള്‍ മാവോയിസ്റ്റ് രാജ്യമായിക്കഴിഞ്ഞു. കേരളത്തിലെ വയനാടന്‍ മേഖല പണ്ടുമുതലേ മാവോയിസ്റ്റുകളുടെ താവളമാണ്. മലയാളികള്‍ക്കു മൊത്തത്തില്‍ മാവോയിസ്റ്റുകളോട് വലിയ ആരാധനയാണല്ലൊ. നക്സലൈറ്റുകള്‍‌ എന്ന ചെല്ലപ്പേരിലറിയപ്പെടുന്ന ഇവര്‍‌ കേരളത്തിന്റെ മുക്കിലും മൂലയിലുമുണ്ട്.

മാവോയിസ്റ്റുകള്‍‌ വിചാരിച്ചാല്‍‌ കേരളത്തില്‍നിന്ന് ചൈനയിലേയ്ക്ക് മനുഷ്യച്ചങ്ങല തീര്‍ക്കാന്‍‌ കഴിയും. സംശയം ഉള്ളവര്‍‌ ഇന്ത്യയുടെ ഒരു മാപ്പ് എടുത്തു നോക്കൂ. ചൈനയില്‍നിന്ന് തെക്കോട്ടുവന്നാല്‍‌ മാവോയിസ്റ്റുകളുടെ സ്വന്തം നേപ്പാള്‍‌, വീണ്ടും വന്നാല്‍‌ ഝാര്‍ഖണ്ഡ്, ഛത്തീസ്‌ഘ്ട്ട്, തെലുങ്കാന, തെക്കന്‍ കര്‍ണ്ണാടക അവസാനം വയനാട് വഴി കേരളവും !!! എല്ലാം മാവോയിസ്റ്റുകളുടെ സ്വന്തം പ്രദേശങ്ങള്‍‌ !!! ഇനി പറയൂ മനുഷ്യച്ചങ്ങല തീര്‍ക്കാന്‍‌ എളുപ്പമല്ലേ ?

ഒരു അമേരിക്കന്‍‌ കമ്പനി ഇവിടെ പ്രവര്‍ത്തനം തുടങ്ങിയാ‍ല്‍‌, ഒരു ഫ്രഞ്ചുകാരന്‍‌ ഇവിടെ പട്ടം പറത്തിയാല്‍, ഒരു അന്താരാഷ്ട്ര ഏജന്‍സിയോ ബാങ്കോ സാമ്പത്തിക സഹായം നല്‍കാന്‍‌ തയ്യാറാണെന്നറിയിച്ചാല്‍‌ ഉടന്‍‌ വരുകയായി ആരോപണങ്ങള്‍‌ “ദേ സാമ്രാജ്യശക്തികള്‍”, “ദേ CIA ചാരന്മാര്‍”, “ദേ അധിനിവേശം”, “ദേ ‌‌‌‌_____ ”........

ഇറാക്കിനെ, പാലസ്തീനെ, ഇറാനെ മാത്രം മാത്രം നമ്മള്‍‌ ഓര്‍ക്കുന്നു.....................
തിബെറ്റിനെ, മ്യാന്‍‌മാറിനെ, സിന്‍‌ജിയാങ്ങിനെ നമ്മള്‍‌ മറക്കുന്നു.........................

അമേരിക്ക ഇന്നുവരെ ഇന്ത്യയെ ആക്രമിച്ചിട്ടില്ല.
ചൈന രണ്ടു തവണ ഇന്ത്യയെ ആക്രമിച്ചിട്ടുണ്ട് !!

അമേരിക്ക ഇന്‍ഡ്യയുടെ ഒരു പ്രദേശത്തിന്മേലും അവകാശവാദം ഉന്നയിച്ചിട്ടില്ല.
ചൈന ഇന്‍ഡ്യയുടെ അക്സായ്ചിന്‍‌, അരുണാചല്‍‌ പ്രദേശ് എന്നീ പ്രദേശങ്ങളുടെ മേല്‍‌ അവകാശവാദം ഉന്നയിച്ചിട്ടുണ്ട് !!

എന്നിട്ടും നമ്മള്‍‌ പറഞ്ഞുകൊണ്ടേയിരിക്കുന്നു ...............................................
അമേരിക്ക സാമ്രാജ്യത്വ രാഷ്ട്രം എന്നും ചൈന ജനകീയ രാഷ്ട്രമെന്നും...............

ചൈനയ്ക്കെന്തെങ്കിലും സംഭവിച്ചാല്‍‌ കേരളത്തിനത് സഹിയ്ക്കാന്‍‌ കഴിയില്ല.